Sunday, January 28, 2007

സാക്ഷി...

പ്രഭാതം പൊട്ടി വിടരുന്നു. പാഞ്ഞകലുന്ന ബസ്സ്‌ ഓളിയിട്ടു നിര്‍ത്തുന്നു. 30 വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ രാത്രിമഴയില്‍ നനഞ്ഞുകിടക്കുന്ന വഴിയരികത്തേക്ക്‌ ധ്രിതിയില്‍ ചാടിയിറങ്ങുന്നു. ഒരു നിമിഷം പോലും നഷ്ടപ്പെടാനില്ലെന്നോണം നീങ്ങിയകലുന്ന ബസ്സിനെ യുവാവ്‌ അല്‍പനേരം നോക്കി നിന്നിട്ട്‌ തിരിഞ്ഞു നടക്കുന്നു. കവലയടുത്തപ്പം അയാള്‍ ഒന്നു ശങ്കിച്ചു നിന്നുപോയി. ഓരോ വട്ടം വരുമ്പം ഇവിടെ എന്തൊക്കെ മാറ്റങ്ങള്‍...പുതിയ കടകള്‍, വീടുകള്‍, ഇതാ ഇപ്പം ഒരു സൈബര്‍ കഫെയും. ജീന്‍സും റ്റീ-ഷര്‍ട്ടും തോളത്തിലൂടെ സ്പോര്‍ട്ട്സ്‌-ബാഗും തൂക്കി നിനച്ചു നിന്ന യുവാവിനെ പീടികതിണ്ണയില്‍ പത്രവും വായിച്ചിരുന്ന ഗ്രാമവാസി അയാളെ താല്‍പര്യപൂര്‍വം നോക്കുന്നതു കണ്ടിട്ട്‌ അങ്ങോട്ട്‌ നടന്നു. "കാവിലെ വീട്‌ എതിലയ ചേട്ടാ?" എന്തൊ പറയാന്‍ എന്നോണം വാ തുറന്നിട്ടു പിന്നെ ആലോചനയില്‍ മുഴുകിയിട്ട്‌ അയാള്‍ പറഞ്ഞു, "വടക്ക്ക്കോട്ട്‌ നടന്നാല്‍ കാണുന്ന വര്‍കുഷോപ്പിന്റെ അരികിലൂടൊള്ള റോട്‌ ചെന്നെത്തുന്നത്‌ കുരിഷടിയില്‍..."
"വടക്ക്‌...?"
പുച്ച ഭാവതൊടെ വഴികാട്ടി കൈകൊണ്ട്‌ ആങ്ങ്യം കാട്ടി.
"ആ ... അവിടുന്നുള്ള വഴിയെനിക്കറിയാം. നന്ദി."
"ഇപ്പം സിഗറെറ്റ്‌ കിട്ടുന്ന കട വല്ലൊം തുറന്നിരിക്കുമൊ ചേട്ടാ?"
"ക്കുഞ്ഞ്‌ കാവിലെ എതു വീട്ടിലെയാന്ന പറഞ്ഞെ?"
"ഞാന്‍ പറഞ്ഞില്ലല്ലൊ ചേട്ടാ". നടന്നകലുന്ന യുവാവിനെ നോക്കി അയാള്‍ ഭൂമിക്കു പ്രഹരമേല്‍പ്പിക്കും വിധം ആഞ്ഞൊരു തുപ്പ്‌.

ഒരു സിഗറെറ്റും വാങ്ങി കത്തിച്ചവന്‍ നടക്കുന്നു. മലകളിലിടയിലൂടെ ഒളിഞ്ഞുയരുന്ന ഉദയസൂര്യനെ അവന്‍ ആദരപൂര്‍വം ഒന്ന് നോക്കി നിന്നുപോകുന്നു.
"സിറ്റി ജീവിതം മതിയാക്കിയാലോ," എന്നു തന്നോടു തന്നെ ചോദിച്ചു പോകുന്ന ഒരു സുന്ദര നിമിഷം. പരിശുദ്ധം എന്നു തോന്നുന്ന ഗ്രാമവായുവും നനഞ്ഞു കിടക്കുന്ന ഭൂമിയുടെ ലസിപ്പിക്കുന്ന ഗന്ധവും അവന്‍ ആഞ്ഞൊന്ന് ഉള്‍ശ്വസിച്ചു. സ്വീകരിക്കാതെ വന്നു കയറിയ അതിഥി എന്നോണം സിഗറെറ്റിനെ ഒന്ന് നോക്കിയിട്ട്‌ അവന്‍ അതിനെ വലിച്ചെറിയുന്നു. അവന്‍ പെറ്റുവീണ, ഇന്നു ദിവസങ്ങള്‍ ചെല്ലുന്തോറും അന്യമായി തോന്നുന്ന തറവാട്ടിലേക്കു അയാള്‍ നടന്നു. ഇവിടെ പടുവൃദ്ധരായ അപ്പച്ചനും അമ്മച്ചിയും മാത്രം. കുട്ടികാലത്ത്‌ കൂടെ ഓടി കളിച്ച കസിന്‍സിനെയും ഒട്ടൊരുമയോടെ ജീവിച്ച എളാപ്പന്മാരെയും അവരുടെ ഭാര്യമാരെയും ഒന്നു അനുസ്മരിച്ചു. ഭാഗം വച്ചും വെക്കാതയും എല്ലാവരും തെറ്റി പിരിഞ്ഞു. അതില്‍ ഒഴുകി പോയ സമപ്രായകാരായ കസിന്‍സിന്റെ സൗഹൃദം എന്നും ഒരു തീരാനഷ്ടം തന്നെ. വിശാലമായ റബ്ബര്‍ മരങ്ങള്‍ പൊതിഞ്ഞ വഴിയറ്റത്ത്‌ തന്റെ തറവാട്‌ കാഴ്ചയില്‍ പെട്ടു. എന്ത്‌ സുന്ദരമായ വീട്‌...ഇന്നത്തെ വീടുകള്‍ വെറും അലങ്കാര വസ്തുക്കള്‍.

ഉമുക്കരിയിട്ടു പല്ലും തേച്ച്‌ അതാ ഇറങ്ങി വരുന്നു സുമുഖനും എമ്പത്‌ പോയിട്ട്‌ അമ്പത്‌ പോലും തോന്നിക്കാത്ത ഒത്ത ശരീരവും തടിയുമുള്ള തന്റെ അപ്പച്ചന്‍.
അപ്പച്ചന്റെ മസ്സില്‍ തടവിക്കൊണ്ട്‌, "How are you young man?"
അവന്റെ ചോദ്യം കേട്ട്‌ സന്തോഷത്തോടെയും അഭിമാനത്തോടെയും വൃധന്‍, "I am fine"
വീടിന്റെ അകത്തു നിന്നും നിര്‍താതെ ചുമ കേള്‍കുന്നു.
"കുട്ടന്‍ വന്നൊ?"
അവന്‍ അകത്തേക്ക്‌ ചെന്ന് അമ്മച്ചിയെ കെട്ടിപിണരുന്നു.
"ഞാന്‍ ചായ കൊണ്ടു വരാം," എന്ന് പറഞ്ഞിട്ട്‌ വൃദ്ധ അടുക്കളയിലേക്കു കൂനി കൂനി നദന്നു. വീണ്ടും തോരാത്ത ചുമ കേട്ട്‌ യുവാവിനു വ്യസനം.
"ഒരു ജോലികാരിയെ വെക്ക്‌ എന്റെ അമ്മച്ചി. അതിലും പിഷുക്കല്ലേ."
"ആളെ കിട്ടണ്ടേ എന്റെ മോനെ. ആരെങ്കിലും വന്നു നിന്നാല്‍ തന്നെ അപ്പച്ചന്‍ പിണക്കി തിരിച്ചയക്കും. എനിക്ക്‌ കഷ്ടപ്പെടാനാണന്നെ യോഗം."
തന്റെ ബാഗ്‌ തുറന്നു പരിശോദ്ധിക്കുന്ന വൃദ്ധനെ കണ്ട്‌ യുവാവിന്റെ മുഖത്തൊരു ചെറുപുഞ്ചിരി.
"ഇല്ല. അപ്പച്ചന്റെ ഐറ്റം കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ പ്രാവശ്യം ഓവര്‍ ആയത്‌ മറന്നൊ?"
"What a fellow you are?" നിരാശ കലര്‍ന്ന സുന്ദര മുഖതിന്റെ വിളര്‍ച്ച തെല്ലൊരു കൗതുകതൊദെ അയാള്‍ ശ്രദ്ധിച്ചു നിന്നു,
"റാപിടെക്സ്കാര്‍ക്‌ അപ്പച്ചന്റെ ഇംഗ്ലീഷ്‌ ഒരു പരസ്യം ആകാമായിരുന്നു."
"ഉവ്വ...ഉവ്വ. ഇത്‌ റാപിടെക്സാണന്ന് നിന്നോടാരു പറഞ്ഞു. ഞാന്‍ സ്കൂളില്‍ പഠിച്ചത്‌ ഇന്നും മറന്നിട്ടില്ല."

ഒരു പെണ്‍കുട്ടി കടന്നു വരുന്നു. 20-22 വയസ്സ്‌ തോന്നിക്കുന്നവള്‍ വേഷം ധരിചിരുന്നത്‌ ഒരു ചുരിധാറായിരുന്നു. നാണം കലര്‍ന്ന ചെറുപുഞ്ചിരിയും സൗന്ദര്യത്തെക്കാള്‍ ഏറെ വല്ലാത്തൊരു പ്രസന്നതയാണ്‌ അവന്‍ അവളില്‍ കണ്ടത്‌.
സംശയിച്ചു നിന്ന അവനെ കണ്ട്‌ അമ്മച്ചി:
"നിനക്ക്‌ സ്മിതയെ അറിയില്ലെ. മരിച്ചുപോയ മാത്തുകുട്ടിയുടെ മകളാണ്‌. ഇവിടെ എഞ്ചിനീറിങ്ങിന്‌ പഠിക്കുന്നു. പുതിയ കോളേജ്‌ ആയതുകൊണ്ട്‌ ഹോസ്റ്റെലില്ല. പിന്നെ ഞങ്ങല്‍ക്കും ഒരു കൂട്ടായി. "
"ജോണിചേട്ടന്‍ ഇപ്പം വന്നെ ഒള്ളൊ?"
"ചേട്ടനോ! നിന്റെ അങ്കിളാണടി കൊച്ചെ."
"ആയ്യോ! ചേട്ടന്‍ വിളി തന്നെ ധാരാളം. നമുക്കത്ര പ്രായം ഒന്നും ആയിട്ടില്ലെ."
"കുഞ്ഞമ്മ മാറിയെ. ഞാന്‍ കാപ്പി തയ്യാറാക്കാം," എന്നും പരഞ്ഞവള്‍ അടുക്കളയിലേക്കു കയറി.
"നിന്റെ ബിസിനസ്സ്‌ ഒക്കെ എങ്ങനെ".
"ആ ചൊദ്യത്തില്‍ നിന്ന് രക്ഷ എങ്ങും കിട്ടില്ലെ?" എന്ന് ജോണി ഓര്‍ത്തു.
എന്നിട്ട്‌ കാരണവരോട്‌ നീരസത്തോടെ മറുപടി പറഞ്ഞു: "വല്യ മെച്ചം ഒന്നും ഇല്ല."
"അടച്ചു പൂട്ടണെങ്കില്‍ നീ ഇങ്ങു പോരെ. റബ്ബറിന്‌ നല്ല വിലയാ."
ക്രൂരമെന്ന് തോന്നുന്ന വാക്കുകളോട്‌ പ്രതികരിക്കണൊ വേണ്ടയൊന്ന് ജോണി ഒരു വട്ടം ആലോചിക്കുന്നു, ആ നിമിഷവും കടന്നു.
"ആ ചെറുക്കന്‍ വന്ന് കയറെണ്ട താമസം, പോരു കൂട്ടി തുടങ്ങി."
ജോണിയും സ്മിതയും ഉറക്കെ ചിരിക്കുന്നു.
"സ്മിതയ്ക്‌ ഇന്ന് എന്താ പരുപാടി? ഇവരുടെ ഇടയില്‍ കിടന്നു അടികൂടാനും പരിഹരിക്കാനും കമ്പനിയുണ്ടല്ലൊ."
"എനിക്ക്‌ ക്ലാസ്സൊണ്ടല്ലൊ."
"പോകെണ്ടന്നെ. കട്ട്‌ ചെയ്യ്‌."
"നീ പോടാ. മോള്‌ പോയി പഠിക്കാന്‍ നോക്ക്‌."

അവന്‍ നാടുകാണാന്‍ ഇറങ്ങി. റബ്ബര്‍ വില ഉയര്‍ന്നപ്പോള്‍ നിദ്രയില്‍ നിന്നെന്നോണം സഡകുടഞ്ഞെഴുന്നേറ്റ മുതലാളിമാര്‍ എങ്ങും. വെയിലത്തു തിളങ്ങുന്ന തകര്‍പ്പന്‍ വണ്ടികള്‍ എങ്ങും.
"ദൈവമെ...പണ്ടത്തെ ഇടിവ്‌ മറന്നുവൊ ഇവര്‍?" ആര്‍ഭാടങ്ങള്‍ കണ്ട്‌ ജോണി തന്നോടു തന്നെ ചൊദിച്ചു പൊകുന്നു.
പണവും പ്രതാപവും ഉള്ള ചിലര്‍...അവരോട്‌ മത്സരിക്കാന്‍ വേറെ ചിലര്‍. കേരളത്തിലെങ്ങോളം എന്ന പോലെ ഇവിടെയും മാറ്റങ്ങള്‍...ഗ്രാമങ്ങള്‍ റ്റൗണുകളായി മാറുന്നു.

രാത്രി. ചുറ്റുമുള്ള മലകളില്‍ നിന്നും തിളങ്ങുന്ന ലൈറ്റുകളും ആകാശത്തിലെ നക്ഷത്രങ്ങളും തമ്മില്‍ എന്ത്‌ സാമ്യം എന്നവന്‍ അലോചിച്ച്‌ നില്‍ക്കുന്നു. കാറ്റിന്റെ അഭാവം അവനെ തെല്ലൊന്ന് അസ്വസ്തനാക്കുന്നു. പടികയറി റ്റെറസ്സിലേക്ക്‌ ആരൊ വരുന്നപോലെ അവന്‌ തോന്നുന്നു. അവളാണ്‌...സ്മിത. അവളെ പ്രതീക്ഷിച്ചെന്നോണം അവന്റെ മുഖതൊരു മന്ദഹാസം. താഴെ ടിവി സീരിയലില്‍ നിന്നുണര്‍ന്ന ഒരു അലമുറ. അവനു ചിരിവന്നു. അവളും ചിരിക്കുന്നു.
"ടിവി സീരിയല്‍ കാണാതെ സ്മിത ഈ വീട്ടില്‍ എങ്ങനെ ജീവിക്കുന്നു?"
"എന്നെ കാണിക്കല്ലെന്നാണ്‌ വീട്ടില്‍ നിന്നും കുഞ്ഞമ്മയ്ക്ക്‌ കിട്ടിയിട്ടുള്ള ഓര്‍ഡര്‍."
ഒരു നിമിഷം പ്രകൃതിയും മനുഷ്യനും യന്ത്രവും എല്ലാം നിശബ്ധം. പിന്നെ വീണ്ടും ഇടവിടാതെ ടിവിയില്‍ നിന്ന് അലമുറ.
"കുട്ടികാലത്ത്‌ ഇവിടെ വന്നിരുന്ന് എത്ര രാത്രികള്‍ ഞാന്‍ തള്ളിനീക്കി."
"നാളെ തന്നെ പോകുമൊ?"
"ഹും. എന്താ...എന്നെ മടുത്തൊ?"
"അയ്യോ. അതല്ല. ഇവിടെ ഇത്രയും ഇഷ്ടമാണെങ്കില്‍ എന്നാത്തിനാ തിടുക്കത്തില്‍ പൊകുന്നെ?"
"അവിടെ നിന്ന് കാണുമ്പം ഇവിടെ സുന്ദരം. ഇവിടെ വരുമ്പം ഞാന്‍ പ്രതീക്ഷിച്ചെത്തുന്ന പലതും ഇല്ല എന്നൊരു തിരിച്ചറിയല്‍. ചന്ദ്രനില്ല. നിലാവില്ല. ഒരു ചെറുകാറ്റുപോലും കനിയുന്നില്ല. കൂടെ നില്‍കുന്ന പെണ്ണ്‍ എന്റെ അനന്തിരവളും. How unromantic‌!"
അവന്‍ ജാള്യത കലര്‍ന്ന ഒരു ചിരി അഡക്കുന്നു.
"കല്യാണം കഴിച്ചുകൂടെ ചേട്ടന്‌?"
"എന്നിട്ട്‌ എന്ത്‌ ചെയ്യും?"
"ഈ പറഞ്ഞ romantic feeling..."
"അത്‌ സിനിമയിലും കവിതയിലും നമ്മുടെ ഭാവനയിലും മാത്രം. തിരക്കൊഴിയുമ്പോള്‍ ഒരു മധുര സ്വപ്നം കാണാന്‍ പോലും ഉന്മേശമില്ലാതെ ഞാന്‍ ഉറങ്ങും."
"എനിക്ക്‌ ഉറങ്ങാറായി ചേട്ടാ. ഞാന്‍ പോകുന്നു."

കിടന്നിട്ടും ഉറക്കം വരുന്നില്ല. അലട്ടുന്ന പല പ്രശ്നങ്ങള്‍.
"എവിടെയും ആശ്വാസം കിട്ടുന്നില്ലല്ലൊ ദൈവമെ."
അവന്‍ ഒച്ചയുണ്ടാക്കാതെ റ്റെറസ്സിലേക്ക്‌ കയറുന്നു. വാതില്‍ തുറന്നിരുന്നു, മങ്ങിയ വെട്ടത്തില്‍ ഒന്നായി തൊന്നും വിധം രണ്ടു ശരീരങ്ങള്‍ ചുമ്പിക്കാന്‍ ഒരുങ്ങുന്നു. അവന്‍ നടുങ്ങി.
"എന്നാ ചെയ്യും," തന്നോട്‌ തന്നെ അവന്‍ മന്ത്രിച്ചു.
കോണിപടിയിറങ്ങാന്‍ അവന്‍ ഒരുങ്ങുന്നു. ആ കുട്ടി തനിക്ക്‌ വേണ്ടപെട്ടവള്‍ അല്ലെ. അവള്‍ ചെയ്യുന്നതെന്തെന്ന് അവള്‍ അറിയുന്നുവൊ? കുടുമ്പം, സമൂഹം, വ്യവസ്ഥിതി...എല്ലാം അവളെ വേട്ടയാടില്ലെ...വെറും ഒരു രാത്രിയുടെ കാമഭങ്കത്തിനു വേണ്ടി. ഒരു സംശയം മാത്രം ബാകി...രക്തബന്ധം ചുരുങ്ങിയ സമയതിന്റെ പരിചയത്തിന്‌ സമം തന്നെയോ. രണ്ടും കല്‍പിച്ച്‌ അയാള്‍ വാതിലില്‍ തട്ടുന്നു. ഒരു നിലവിളി പുറപെടുവിച്ച്‌ അവള്‍ നിലത്തേക്ക്‌ പതിക്കുന്നു. പുരുഷ രൂപം ധ്രിതിയില്‍ തന്റെ അടുക്കലേക്ക്‌ നീങ്ങുന്നത്‌ കണ്ടു പരുങ്ങുന്ന ജോണി അയാളെ ഭയം കലര്‍നെങ്കിലും ശ്രദ്ധിച്ചു നോക്കുന്നു. തന്റെയത്രേം പ്രായം. താടിയുണ്ട്‌. ശര്‍ട്ടും മുണ്ടുമാണ്‌ വേഷം. പടിയിറങ്ങുന്ന രൂപത്തെ തന്നെ അവന്റെ കണ്ണുകള്‍ പിന്തുടരുന്നു. തിരിഞ്ഞ്‌ നിലം പതിച്ചു കിടന്ന സ്മിതയുടെ അരികിലേക്കവന്‍ പകച്ചു നീങ്ങി. സടകുടഞ്ഞെഴുന്നെറ്റ്‌ പഴയ പ്രസരിപ്പും ഒരു പുതിയ ധിക്കാര ഭാവവും അവളുടെ മുഖത്ത്‌ പ്രകടമായി.

"ഒന്നും പറയേണ്ട ജോണിച്ചായന്‍. അയാള്‍ എന്റെ കൂട്ടുകാരനാണ്‌."
"കൂട്ട്‌ കൂടാന്‍ സമപ്രായക്കാരെയൊ കൂടെ പഠിക്കുന്നവരെയൊ നിനക്ക്‌ കിട്ടിയില്ലെ?"
അതിന്‌ അവള്‍ മിണ്ടിയില്ല. ഒരു ബൈക്കിന്റെ ശബ്ദം. അതു നിലച്ചപ്പോള്‍ തന്നെ ലജ്ജ കൂടാതെ തുരിച്ചു നോക്കുന്ന പെണ്ണിനെ കണ്ടയാള്‍ അദ്ഭുതപ്പെടുന്നു.
"നിന്റെ അമ്മയെ കുറിച്ച്‌ ആലോചിച്ചോ. നീ കാരണം ചീത്തപേരു കേള്‍കണ്ട സഹോദരിമാരെകുറിച്ചോ?
"ഉവ്വ". ദ്രിഡമായ അവളുടെ ഉത്തരം കേട്ടവന്‍ ഞെട്ടി.
"ഞാന്‍ ഒരു ഭാരം തന്നെയാണ്‌ എന്റെ അമ്മക്ക്‌. അത്‌ അവര്‍ എന്നെ പലവട്ടം അറിയിചിട്ടുമുണ്ട്‌. ഞാന്‍ എങ്ങനെ പോയാല്‍ പിന്നെ ആര്‍ക്ക്‌ എന്ത?"
"ഇപ്പം നന്നായി പഠിച്ച്‌ നിനക്ക്‌ ഒരു ജോലി കിട്ടി രക്ഷപെട്ടുകൂടെ?"
അതിനവള്‍ക്ക്‌ മറുപടിയില്ല. മുഖം തിരിച്ച്‌ കൈകള്‍ മുടിയിലൂടെ തടവിയുള്ള അവളുടെ മൗനം തന്നെ അവന്‌ വാചാലമായി തോന്നി. അവളുടെ നിശബ്ദ്ധത അഗാഡമായ ഒരു ക്രോധം അയാളില്‍ ഉളവാക്കി.
"എന്റെ തറവാട്ടില്‍ വേണ്ട നിന്റെ വിളയാട്ടം."

അയാള്‍ ഉറങ്ങാന്‍ ശ്രമിക്കുന്നു. തന്റെ ശകാരം അതിരു കടന്നോ? എത്ര പെട്ടന്നാണ്‌ തന്റെ ദേഷ്യം കെട്ടടങ്ങിയത്‌. അവളോട്‌ എന്തന്നറിയാത്ത സഹതാപം അയാളില്‍ ഉടലെടുക്കുന്നു. പക്ഷെ നിദ്രയുടെ പടവുകള്‍ അവനെ ബന്ധിയാക്കിയിരിക്കുന്നു. ഏതോ സ്വപ്നലോകത്തേക്കവന്‍ മറയുകയാണ്‌. തന്റെ ഹൃദയത്തില്‍ തട്ടികൊണ്ട്‌ ഒരു ഉപദേശസ്വരം പുറപ്പെടുന്നു.
"പ്രിയപെട്ട സ്മിതെ, യൗവനം കഴിയുമ്പോള്‍ ശരിക്കുമുള്ള ജീവിതം തുടങ്ങും. ഇന്നീ ചെയ്യുന്നത്‌ അബദ്ധമാണെങ്കില്‍, നിന്നെ ഇത്‌ ചെയ്യിക്കുന്ന അതെ യൗവനത്തെ പഴിച്ച്‌ നീ ജീവിതം കഴിക്കില്ലെ?" ഈ വാക്കുകള്‍ അവള്‍ കേട്ടുവൊ? അതോ ഫാനിന്റെ കാറ്റുപോലെ ആ മുറിക്കുള്ളില്‍ തന്നെ വട്ടം കറങ്ങുന്നുവൊ?
ഒരു പെണ്‍കുട്ടിയെ നാടുകാര്‍ കല്ലെറിയുന്നു. അതിന്‌ നേത്രിത്വം നല്‍കുന്ന ആള്‍ മുഖമൂടി അണിഞ്ഞിരുന്നു. അവള്‍ സ്മിതയാണ്‌. പശ്ചാതാപമൊ വേദനയൊ ഒന്നും ആ മുഖത്ത്‌ കണ്ടില്ല. ആ മുഖമൂടി അഴിയുന്നു...സാമൂഹ്യ സധാചാരം അടിച്ചേല്‍പിക്കുന്ന ജൊണി എന്ന കുമ്മാട്ടിയുടെ മാന്യ മുഖമാണ്‌ കണ്മുമ്പില്‍.

അവന്‍ ഞെട്ടി ഉണരുന്നു. സമയം 9:00.
"ദൈവമെ, എന്തൊക്കെ ദുസ്സ്വപ്നങ്ങളാണ്‌ കണ്ടത്‌. ആ കുട്ടിയോട്‌ കുറച്ചുകൂടെ മൃദുവായി സംസാരിക്കേണ്ടിയിരുന്നു. അവളോട്‌ ഇറങ്ങി പോകാന്‍ വരെ ഞാന്‍ പറഞ്ഞില്ലെ."
അവന്‍ ചാടി എഴുന്നേല്‍ക്കുന്നു കട്ടിലില്‍നിന്ന്.
"സ്മിത എവിടെ അപ്പച്ചാ?"
അവന്റെ അങ്കലാപ്പ്‌ അപ്പച്ചന്‍ ശ്രദ്ധിക്കുന്നു.
"എന്നാത്തിനാ? അവള്‍ കോളേജില്‍ പോയി."
ഒാടി ഇറങ്ങുന്ന കൊച്ചുമകനെ നോക്കി ഒന്നും മനസ്സിലാകാതെ വൃദ്ധന്‍.
ജോണി കോളേജില്‍ അന്വേക്ഷിക്കുന്നു. സ്മിത കോളേജില്‍ ചെല്ലാറേയില്ല. മാര്‍ക്കുകള്‍ മോശം. അവന്‍ തിരികെ തറവാട്ടിലേക്ക്‌ നടക്കുന്നു. അവളുടെ വഴി അവള്‍ തിരഞ്ഞെടുത്തിരുന്നു.
സമയം വൈകുന്നേരം. അവളെ കാണുന്നില്ല. അവന്‍ മുറിയില്‍ അടച്ചിരിക്കുന്നു. തന്നെ പോലെ സന്ധ്യയും ഇരുട്ടിലേക്ക്‌ മറയുന്നു. ജീന്‍സും റ്റീ-ഷര്‍ട്ടും ധരിച്ച്‌ ബാഗും തൂക്കി പിടിച്ച്‌ അവന്‍ മുറിയില്‍ നിന്നിറങ്ങി.
"സ്മിത മോളെ കണ്ടില്ല"
"പോലീസിനെയൊ അവളുടെ വീട്ടുകാരെയൊ അറിയിക്ക്‌. അവള്‍ വരില്ല."
അവസാനവട്ടം എന്ന് മനസ്സില്‍ ഉറപ്പിച്ച്‌ ആ തറവാടിന്റെ പടികള്‍ ഇറങ്ങി അവന്‍ നടന്നകലുന്നു.

P.S - Just a simple, threadbare short story...more of an experimentation with the mother tongue.Best read with Internet Explorer and Anjali Old Lipi Font. Criticism most welcome.

10 comments:

Sarah said...

If I could write 1 proper sentence in malayalam..I would be on cloud 9..
Jiby, your writing is soooooo nice! I wish I can write like you..

N A R I YA L C H U T N E Y said...

Hey Jiby , Nice to see you back again :). For an experiment this story is too good

b v n said...

:-)

Jiby said...

sarah, you went to malayalam medium knowing only malay and pre-degree knowing no english...that is an amazing achievement. reading your story i always think you visualize the conversations in malayalam and then jot it down in english. maybe u also have the skill to write in malayalam but never tried it out. before i started this i thought i couldnt write either.

nc, glad to hear u liked the story. i was wondering if it was any good.

bvn, :-)

b v n said...

Jiby, this is awesome, its such a smooth flow man, you know the bitterness of the protagonist, little threads here and there. And the best part is he doesnt find peace anywhere. Nice potrayal. Nicely done. You need to do more of this man. I wouldn't cut down a single line off this. maybe i'll chop down the word "gramavasi" - that looks text book like. Keep posting !!

Scribbles said...

Great going Jiby, The story made an impact ...me feeling real down
:(

Dhanush | ധനുഷ് said...

Jiby,

Excellent Thread. Nicely put in. Liked it a lot.

Let me put up my observation here.

The first few lines looked more like a Thirakkatha. Lots of 'nnu' continously. for eg : it could be "Paanju Vannu ninna Busil ninnu 30 vayassu thonnikkunna oru cheruppakaaran drithiyil chaadiyirangi. raathrimazhayil nanaju kidanna vazhiyarikathu chavitti aayalude cherupukalil cheli purandu" .. some thing like this

This also repeats where the guys lights up a cigarete and walks.

silverine said...

Thank you for this story, got me back to reading Malayalam...though I didnt understand few words. The narrative was gripping though I wish the story wouldnt end so pessimistically. Maybe I was looking for a happy ending...a miracle that he stays back. His romantic notions of village life and the realities that face him are something so many people are going through. We seem to be eternally optimistic of a Kerala of happy endings.

രാജ് said...

കൊള്ളാം ഇടയിലെ ട്വിസ്റ്റ് ബോധിച്ചു. അപ്പുറവും ഇപ്പുറവും മുട്ടത്തുവര്‍ക്കിച്ചായനെ ഓര്‍മ്മിപ്പിച്ചു ;)

Syam Nath S. said...

heeey... nice to see a post in malayalam
well i used to write really nice in malayalam saaid my teacher...
and i really liked it too
but not been able to write since 3 years..
cant write here cos i cant type in malayalam on an english keyboard.. unless i write it and get someone else to type it for me

no where else to write too

hmm itu pole angaleya bhashayil shudha malayalam ezhutan shramichu nokkanam.. nadakkumaayirikkum